Monument visit - Asan Smarakam
Thonnakal Asan Smarakam
2025 സെപ്റ്റംബർ 17 ാം തീയതി തോന്നയ്ക്കലുള്ള കുമാരനാശാൻ സ്മാരകം സന്ദർശിക്കുകയുണ്ടായി. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ആശാൻ ഉപയോഗിച്ച കിണറും ചുറ്റുപാടുകളും കണ്ടു. വെയ്ൽസ് രാജകുമാൻ അദ്ദേഹത്തിന് നൽകിയ പട്ടും വളയും കണ്ടു. കൈയെഴുത്ത് പ്രതികൾ, അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ, ആശാന്റെ കുടുംബ ചിത്രം എന്നിവയും അവിടെ കാണാൻ കഴിഞ്ഞു. കൂടാതെ സ്മാരകത്തെ മനോഹമാക്കാൻ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പ്പവും അവിടെ കാണാൻ കഴിഞ്ഞു. ചുരുക്കത്തിൽ വളരെ മനോഹരമായിരുന്നു സ്മാരക സന്ദർശനം.